Newsperseconds.com

മുകേഷ് അംബാനിക്ക് വധഭീഷണി മുഴക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

Untitled design (20)

മുകേഷ് അംബാനിക്ക് വധഭീഷണി മുഴക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. തെലങ്കാന സ്വദേശിയായ ഗണേഷ് രമേഷ് വനപർധി എന്ന 19 കാരനാണ് പിടിയിലായത്. മൂന്ന് ഭീഷണി ഇ-മെയിലുകൾ കഴിഞ്ഞയാഴ്ച അംബാനിക്ക് ലഭിച്ചിരുന്നു. ഭീമമായ തുക ആവശ്യപ്പെട്ടായിരുന്നു ഭീഷണി സന്ദേശം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ നവംബർ 8 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

ഷഹദാബ് ഖാൻ എന്ന് സ്വയം പരിചയപ്പെടുത്തിയ ആളാണ് സന്ദേശം അയച്ചിരിക്കുന്നത്. ഒക്ടോബർ 28നാണ് വധഭീഷണി മുഴക്കിക്കൊണ്ട് ആദ്യ ഇമെയിൽ സന്ദേശം ലഭിച്ചത്. തുട‍ർന്ന് ഒക്ടോബർ 31നും നവംബർ ഒന്നിനും ഇടയിൽ രണ്ട് ഭീഷണി സന്ദേശങ്ങൾ കൂടി ലഭിച്ചു. ആദ്യം അയച്ച ഇമെയിലിൽ 20 കോടി നൽകിയില്ലെങ്കിൽ മുകേഷ് അംബാനിയെ വധിക്കുമെന്നായിരുന്നു ഭീഷണി. പിന്നീടുള്ള ഇമെയിലുകളിൽ തുക 200 കോടിയായും 400 കോടിയും ആവശ്യപ്പെടുകയായിരുന്നു.

 

Share this Article

Leave a Comment