തലശേരിയിൽ 7 പേർക്ക് കൂടി സിക്ക സ്ഥിരീകരിച്ചു. സ്റ്റേറ്റ് പബ്ലിക്ക് ഹെൽത്ത് ലാബിൽ പരിശോധിച്ച 13 സാമ്പിളുകളിൽ 7 എണ്ണം പോസിറ്റീവ്. ഇന്നലെ ഒരാളുടെ പരിശോധനാ ഫലം പോസിറ്റീവായിരുന്നു. ഇതോടെ ആകെ 8 പേർക്കാണ് സിക്ക സ്ഥിരീകരിച്ചത്.
തലശ്ശേരിയിലെ ജില്ലാ കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന ലോക്കല്‍ കോടതിയിലെ ജീവനക്കാരന് കൊതുകു പരത്തുന്ന വൈറസ് ബാധയായ സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ജില്ലാ കോടതിയില്‍ ജീവനക്കാര്‍ക്കും അഭിഭാഷകര്‍ക്കുമുള്‍പ്പെടെ നൂറോളം പേര്‍ക്ക് അസ്വസ്ഥയുണ്ടായിരുന്നു. .കോടതി സമുച്ചയത്തിൽ കൊതുക് നശീകരണം ആരംഭിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.
അതേസമയം, കൂടുതൽ പേർക്ക് സമാനമായ രോഗലക്ഷണങ്ങൾ കണ്ടു വരുന്നുണ്ട്. ഇവരെ നിരീക്ഷിച്ചു വരികയാണ്. നിലവിൽ 58 പേർക്കാണ് രോഗ ലക്ഷണങ്ങൾ ഉള്ളത്.