Newsperseconds.com

വയനാട് മേപ്പാടി ചുളിക്കയിൽ വീണ്ടും പുലി ഇറങ്ങി

Untitled design (32)

വയനാട് മേപ്പാടി ചുളിക്കയിൽ ജനവാസ മേഖലയിൽ പുലി ഇറങ്ങി. പ്രദേശത്തെ നിരവധി വളർത്തു മൃഗങ്ങളെ പുലി പിടികൂടി. വളർത്തു മൃഗങ്ങളുടെ കൂട്ടിൽ ക്യാമറകൾ സ്ഥാപിച്ച് പുലിയെ പിടികൂടിയില്ലെങ്കിൽ സമരപരിപാടികളിലേക്ക് കടക്കാനാണ് പ്രദേശവാസികളുടെ തീരുമാനം.

കഴിഞ്ഞ ദിവസം ചുളിക്ക ഫാക്ടറിക്ക് സമീപം എത്തിയ പുലി, പ്രദേശത്തെ വീട്ടിലെ പശുവിനെ പിടികൂടിയിരുന്നു. കഴിഞ്ഞ മൂന്ന് മാസങ്ങൾക്കിടെ പത്തിലധികം വളർത്തു മൃഗങ്ങളാണ് പുലിയുടെ ആക്രമണത്തിന് ഇരയായത്. പുലിയുടെ സാന്നിധ്യം പതിവായതോടെ മേഖലയിലെ ജനജീവിതം ദുസഹമായിരിക്കുകയാണ്. പകൽ സമയങ്ങളിൽ പോലും ആളുകൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. കാട്ടാനകളുടെയും കടുവകളുടെയും ശല്യവും പ്രദേശത്ത് രൂക്ഷമാണ്.

Share this Article

Leave a Comment