Newsperseconds.com

കേരള നികുതി ചുമത്തല്‍ നിയമ (ഭേദഗതി) ബില്‍ പാസാക്കി

Untitled 1

സംസ്ഥാനത്തെ 21,000 വ്യാപാരികള്‍ക്ക് ആശ്വാസകരമാകുന്ന നികുതി കുടിശിക ഒറ്റത്തവണ തീര്‍പ്പാക്കുന്ന പദ്ധതിക്ക് നിയമ പ്രാബല്യം നല്‍കുന്ന നികുതി നിയമ ഭേദഗതി ബില്ല് നിയമസഭ പാസാക്കി. 2024-ലെ കേരള നികുതി ചുമത്തല്‍ നിയമ (ഭേദഗതി) ബില്ലാണ് നിയമസഭ പാസാക്കിയത്. മനഃപൂര്‍വമല്ലാത്ത കാരണത്താല്‍ നികുതി കുടിശികാ നിയമനടപടിക്ക് വിധേയരായ 21,000 ല്‍ പരം വ്യാപാരികള്‍ക്ക് ബില്ല് നിയമമാകുന്നതോടെ ആംനസ്റ്റി പദ്ധതിയുടെ പ്രയോജനം ലഭിക്കും.നിര്‍ദിഷ്ട സമയത്തിനുശേഷം ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് എടുത്തവര്‍ക്കും ഈ ആനുകൂല്യം ലഭ്യമാക്കാന്‍ വ്യവസ്ഥയുണ്ട്.

ജിഎസ്ടി നോട്ടീസുകളുടെ സമയപരിധി ഏകീകരിച്ച് മൂന്നര വര്‍ഷമാക്കി. ട്രൈബ്യൂണല്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചില വ്യവസ്ഥകളും ബില്ലിന്റെ ഭാഗമാണ്. ഇഎന്‍എയുടെ (എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍) നികുതി അവകാശം സംസ്ഥാന നികുതിയില്‍ത്തന്നെ നിലനിര്‍ത്തുന്നതിന്, ജിഎസ്ടിയ്ക്ക് പുറത്താണ് ഇഎന്‍എ എന്ന് വ്യക്തമാക്കുന്ന ഭേദഗതിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് ബില്‍ അവതരിപ്പിച്ചത്.

 

 

 

 

Share this Article

Leave a Comment