2025 ജനുവരി 7 മുതല്‍ 13 വരെ കേരള നിയമസഭ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവം മൂന്നാം പതിപ്പിന്റെ ഭാഗമായി സ്‌കൂള്‍ (ഹൈസ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി) വിദ്യാര്‍ഥികള്‍, കോളജ് (ബിരുദ ബിരദാനന്തര ബിരുദം) വിദ്യാര്‍ഥികള്‍, പൊതുജനം എന്നീ മൂന്നു വിഭാഗങ്ങളിലായി ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.
സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കുള്ള പ്രാഥമിക മത്സരങ്ങള്‍ മേഖലാടിസ്ഥാനത്തിലും സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍, പൊതുജനങ്ങള്‍ക്കുള്ള പ്രാഥമിക ഫൈനല്‍ മത്സരങ്ങള്‍ എന്നിവ നിയമസഭ മന്ദിരത്തിലും വച്ച് നടത്തും. രജിസ്ട്രേഷനും വിശദവിവരങ്ങള്‍ക്കുമായി www.klibf.niyamasabha.org സന്ദര്‍ശിക്കുക.