Newsperseconds.com

കരുനാഗപ്പള്ളിയില്‍ 20 വയസ്സുകാരിയെ കാണാതായതായി പരാതി

Untitled 1

കൊല്ലം: കരുനാഗപ്പള്ളിയില്‍ 20 വയസ്സുകാരിയെ കാണാതായതായി പരാതി. കരുനാഗപ്പള്ളി ആലപ്പാട് സ്വദേശി ഐശ്വര്യ(20)യെയാണ് തിങ്കളാഴ്ച മുതല്‍ കാണാതായത്. സംഭവത്തില്‍ കുട്ടിയെ കണ്ടെത്തുന്നതിന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. കരുനാഗപ്പള്ളി എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കേസ് അന്വേഷിക്കും. കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ ചൈത്ര തെരേസ ജോണിന്റെ നിര്‍ദ്ദേശപ്രകാരമാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്.

തിങ്കളാഴ്ച രാവിലെ 9.30ന് മകള്‍ വീട്ടില്‍ നിന്ന് ഇറങ്ങിയതാണെന്ന് അമ്മ പറയുന്നു. കുട്ടി ഒരു ഇരുചക്രവാഹനത്തിന്റെ പുറകില്‍ ഇരുന്ന് പോകുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. എന്നാല്‍ ഇത് ലിഫ്റ്റ് ചോദിച്ച് കരുനാഗപ്പള്ളി വരെ പോയതാണെന്ന് പൊലീസ് കണ്ടെത്തി. ഇതിനുശേഷം ഐശ്വര്യ എവിടെപ്പോയി എന്നതില്‍ വ്യക്തതയില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

പെണ്‍കുട്ടിയെ സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടുക.

ഫോ. നമ്പര്‍: 8086923090, 9562412751, +914762620233

Share this Article

Leave a Comment