Newsperseconds.com

കര്‍ണാടകയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീടുകളില്‍ ലോകായുക്ത റെയ്ഡ്; പിടിച്ചെടുത്തത് കോടികളുടെ ലോഹാഭരണങ്ങള്‍

Untitled 1

ബെംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീടുകളില്‍ ലോകായുക്ത നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത് കോടികളുടെ ലോഹാഭരണങ്ങള്‍. രേഖകളില്ലാതെ സൂക്ഷിച്ച സ്വര്‍ണം, വജ്രം, വെള്ളി ആഭരണങ്ങളും ആഢംബര വാച്ചുകളും കണ്ണടകളും ഉള്‍പ്പടെയാണ് ലോകായുക്ത ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്.

കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥരെ കുറിച്ച് പൊതു ജനങ്ങളില്‍ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. കര്‍ണാടകയിലെ നാല് ഉദ്യോഗസ്ഥരുടെ വീടുകളിലും ബന്ധുക്കളുടെ വീടുകളിലുമായി ലോകായുക്ത പരിശോധന നടത്തിയത്. ബെംഗളൂരു, മംഗളുരു, ചിക്കബല്ലാപുര, ദാവന്‍ഗെരെ, മണ്ടിയ എന്നീ ജില്ലകളിലെ 25 ഇടങ്ങളില്‍ പരിശോധന നടന്നു.

Share this Article

Leave a Comment