വടക്കന്‍ ചൈനയിലെ ഷാന്‍സി പ്രവിശ്യയിലെ കല്‍ക്കരി ഖനി കമ്പനിയുടെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 19 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ലുലിയാങ് സിറ്റിയിലെ ലിഷി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന അഞ്ച് നില കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് തീപിടിത്തമുണ്ടായത്.
വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ 19 പേര്‍ മരിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പ്രതിവര്‍ഷം 120 ടണ്‍ ഉല്‍പ്പാദന ശേഷിയുള്ള സ്വകാര്യ യോങ്ജു കല്‍ക്കരി ഖനി കമ്പനിയുടേതാണ് കെട്ടിടം.