Newsperseconds.com

കൊച്ചി കുസാറ്റിൽ ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് നാല് മരണം

Untitled Design (38)

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് നാല് മരണം. 46 പേർക്ക് പരിക്കേറ്റു. ടെക്ക് വിഭാ​ഗം നടത്തിയ ​ഗാനമേളയ്ക്കിടെയാണ് ദുരന്തമുണ്ടായത്. മെഡിക്കൽ കോളേജിലേക്ക് 12 പേരെയും മറ്റു വിദ്യാർത്ഥികളെ കൊച്ചി കിൻഡർ ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്.

ടെക് ഫെസ്റ്റിന്റെ സമാപന ദിവസമായിരുന്ന ഇന്ന് പ്രശസ്ത ഗായിക ധ്വനി ബാനുഷലിയുടെ ഗാനമേള നടന്നുകൊണ്ടിരിക്കെയാണ് അപകടം ഉണ്ടായത്. പരിപാടി നടന്ന ഓഡിറ്റോറിയത്തിൽ നിരവധി വിദ്യാർത്ഥികളുണ്ടായിരുന്നു. നൃത്തം ചെയ്ത് ആഘോഷമായി വിദ്യാർത്ഥികളടക്കമുള്ളവർ പരിപാടി ആസ്വദിക്കുന്നതിനിടെ മഴ പെയ്യുകയും തുടർന്ന് പുറത്തുണ്ടായിരുന്നവർ അകത്തേക്ക് ഇരച്ചുകയറി ഉണ്ടായ തിക്കിലും തിരക്കിലുംപെട്ടായിരുന്നു അപകടം.

Share this Article

Leave a Comment