Newsperseconds.com

കരുത്തും നീളവുമുള്ള മുടി ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍? ഇതൊന്നു പരീക്ഷിച്ചു നോക്കൂ..

Capture

കരുത്തും നീളവുമുള്ള മുടി ആഗ്രഹിക്കാത്തവരായി ആരുമില്ല. മുടിയുടെ വളര്‍ച്ചക്കുള്ള പല മരുന്നുകളും ഓയിലുകളും ഇപ്പോള്‍ മാര്‍ക്കറ്റുകളില്‍ ലഭ്യമാണ്. അതിന് വേണ്ടി എത്ര പണം ചിലവഴിക്കാനും തയ്യാറാവും. എന്നാല്‍ ഇതാ വളരെ കുറഞ്ഞ ചിലവില്‍ മുടി തഴച്ച് വളരാന്‍ ചില മാര്‍ഗങ്ങള്‍. ബദാം ഓയിലും വെളിച്ചെണ്ണയും തുല്യ അളവില്‍ എടുത്തു യോജിപ്പിച്ചു ചെറു ചൂടോടെ തലയോട്ടിയില്‍ തിരുമ്മിപ്പിടിപ്പിച്ചാല്‍ തലമുടി ഇടതൂര്‍ന്നു വളരുമെന്നു മാത്രമല്ല, അകാല നരയും ഒഴിവാക്കാം. വിറ്റാമിന്‍ കുറവുകള്‍ കൊണ്ടും ജോലി സ്‌ട്രെസ്സുകള്‍ കൊണ്ടും ചെറുപ്രായത്തില്‍ തന്നെ നര ഒരു വില്ലനാവുകയാണ്.

അതു പോലെ തന്നെയാണ് പേന്‍ ശല്യവും. പെണ്‍കുട്ടികള്‍ ആണ് ഇത് കൂടുതലും അനുഭവിക്കുന്നത്. കുന്തിരിക്കം പുകച്ച് തലമുടിയില്‍ അതിന്റെ പുക കൊളളിക്കുന്നതു മുടി വളരാനും പേന്‍ ശല്യം കുറയ്ക്കാനും സഹായിക്കും. നെല്ലിയ്ക്ക ചതച്ച് പാലിലിട്ടു വയ്ക്കുക. ഒരു ദിവസത്തിനു ശേഷം തലയില്‍ പുരട്ടി തിരുമ്മിപ്പിടിപ്പിച്ചു കുളിക്കുക. ആഴ്ചയില്‍ മൂന്നു ദിവസം അതുപോലെ ചെയ്താല്‍ മുടി തഴച്ചു വളരും.

തലയില്‍ തൈരുതേച്ചു പിടിപ്പിച്ചു കുളിക്കുന്നതു സുഖനിദ്രയ്ക്കു വഴിയൊരുക്കും. തലയ്ക്കു കുളിര്‍മയും മുടി കറുക്കുകയും ചെയ്യും. ചായപ്പിണ്ടി തലയില്‍ തിരുമ്മിപ്പിടിപ്പിച്ചു കുളിക്കുന്നത് അകാല നരയ്ക്ക് ആശ്വാസം നല്‍കും. മുടി ചീകാന്‍ ഉപയോഗിക്കുന്ന ചീപ്പിലെ ചെളിയും അഴുക്കും കളഞ്ഞിരിക്കണം. താരന്‍ ഉളളവരുടെ ചീപ്പു കൊണ്ടു ചീകിയാല്‍ താരനില്ലാത്തവര്‍ക്കും പകരും. തല തോര്‍ത്തുന്ന ടവ്വലും ചീകുന്ന ചീര്‍പ്പും ആര്‍ക്കും ഉപയോഗിക്കാന്‍ കൊടുക്കാതിരിക്കുക. കൂടാതെ ദിവസവും ധാരാളം വെള്ളം കുടിക്കുന്നതും മുടിയുടെ ആരോഗ്യത്തിനു നല്ലതാണ്.

 

 

 

Share this Article

Leave a Comment