Newsperseconds.com

ക്യാന്‍സറിനെ എങ്ങനെ തടയാം.. ഭക്ഷണശീലത്തില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്താം..

Capture

ഇന്നത്തെ കാലത്ത് ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവരില്‍ വരെ ക്യാന്‍സര്‍ പിടിപെടുന്നുണ്ട്. മാരകമായ ക്യാന്‍സറിനെ ചെറുക്കാന്‍ മരുന്നുകള്‍ക്ക് വരെ കഴിയാറില്ല. ചില ക്യാന്‍സറുകള്‍ മാത്രമാണ് ചികിത്സ കൊണ്ട് മാറുന്നത്. ഓരോ വര്‍ഷവും 1.4 കോടി ജനങ്ങള്‍ ക്യാന്‍സര്‍ രോഗത്തിന് അടിപ്പെടുകയും, അതില്‍ പകുതിയോളം പേര്‍ മരണപ്പെടുകയും ചെയ്യുന്നുണ്ട്.

എന്തുകൊണ്ടാണ് ഇപ്പോള്‍ ക്യാന്‍സര്‍ രോഗം കൂടി വരുന്നത് എന്ന് പല പഠനങ്ങളും നടത്തി. തെറ്റായ ജീവിതശൈലിയാണ് ക്യാന്‍സറിന് കാരണമെന്നാണ് പറയപ്പെടുന്നത്. അത് കൊണ്ട് തന്നെ രോഗം വരാതിരിക്കാനുള്ള കാര്യങ്ങളില്‍ നമുക്ക് ശ്രദ്ധ ചെലുത്താം.

ക്യാന്‍സറിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് പുകവലി. ശ്വാസകോശം, വായ, തൊണ്ട, അന്നനാളം, ശൗബ്ദപേടകം, മൂത്രാശയം, വൃക്ക, പാന്‍ക്രിയാസ് എന്നീ അവയവങ്ങളിലെ ക്യാന്‍സറുകളില്‍ പുകയില പ്രധാന ഹേതുവാണ്. അതിനാല്‍ പുകവലി ശീലമുള്ളവര്‍ നിര്‍ബന്ധമായി അത് ഉപേക്ഷിക്കുക. കൂടാതെ മദ്യവും. മദ്യം അമിതമായി കഴിക്കുന്നവരില്‍ ശ്വാസകോശാര്‍ബുദം, ശബ്ദപേടകാര്‍ബുദം, അന്നനാള ക്യാന്‍സര്‍, കരള്‍ ക്യാന്‍സര്‍ എന്നിവ കൂടുതലായി കാണുന്നു. അമിത മദ്യപാനികളില്‍ ലിവര്‍ സിറോസിസ് ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്.

ബീഫ്, പോര്‍ക്ക്, മട്ടണ്‍ തുടങ്ങിയ റെഡ്മീറ്റുകള്‍ നിയന്ത്രിക്കുക. ഇവയില്‍ ധാരാളം മൃഗക്കൊഴുപ്പ് അടങ്ങിയിരിക്കുന്നതിനാല്‍ അത് കുടല്‍ ക്യാന്‍സറിന്റെ സാധ്യത വര്‍ധിപ്പിക്കും. ഇത് ധാരാളമായി കഴിക്കുന്നതു മൂലമുള്ള പൊണ്ണത്തടിയും കാന്‍സറിനു കളമൊരുക്കും.

ഇന്നത്തെ കാലത്ത് നമ്മള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ഒന്നാണ് ഫാസ്റ്റ് ഫുഡ്. എന്നാല്‍ ഇവ നിത്യഭക്ഷണമാക്കുന്നത് നന്നല്ല. ചിക്കന്‍ മാത്രമല്ല ബീഫ് ഫ്രൈയും മട്ടന്‍ഫ്രൈയുമൊക്കെ അമിതമായി കഴിക്കുന്നത് ആരോഗ്യത്തിനെ ദോശകരമായി ബാധിക്കും.

 

 

 

 

Share this Article

Leave a Comment