Newsperseconds.com

സദ്യയിലെ പ്രധാന താരങ്ങളായ പച്ചടിയും കിച്ചടിയും; എളുപ്പത്തില്‍ എങ്ങനെ ഉണ്ടാക്കാം

Untitled 1

സദ്യയിലെ പ്രധാനപ്പെട്ട കറിയും ഒഴിച്ചു കൂടാനാവാത്ത വിഭവവുമാണ് പച്ചടിയും കിച്ചടിയും. പേരില്‍ സാമ്യമുണ്ടെങ്കിലും വിഭവങ്ങള്‍ രണ്ടും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. അധികം വേവിക്കാതെ വെക്കുന്ന ഒരു കറിയാണ് പച്ചടി. കൈതച്ചക്ക പച്ചടിക്ക് മധുരമാണ് ഉണ്ടാക്കുക. പച്ചക്ക് അരക്കുന്ന നാളികേരവും കടുകുമാണ് ഇതിലെ പ്രധാനപ്പെട്ട ചേരുവകള്‍. പച്ച മാങ്ങ, കുമ്പളം എന്നിവയും ഉപയോഗിച്ച് പച്ചടി ഉണ്ടാക്കാം.

പച്ചടി

വെണ്ടക്കയും പച്ചമുളകും കനം കുറച്ചു വട്ടത്തില്‍ അറിഞ്ഞ് വെളിച്ചെണ്ണയില്‍ നന്നായി വറുത്തു കോരുക. വറ്റല്‍മുളക്, കടുക്, കറിവേപ്പില ഇവ ബാക്കി വെളിച്ചെണ്ണയില്‍ കടുക് വറക്കുക. തേങ്ങയും ജീരകവും നന്നായി അരച്ചതിനോടൊപ്പം കടുക് ചതച്ച് ചേര്‍ത്ത അരപ്പും ചേര്‍ത്തു ചെറുതായി തിളവരുമ്പോള്‍ വറുത്തു വച്ച വെണ്ടയ്ക്കയും ഉപ്പും ചേര്‍ക്കുക.തൈര് ചേര്‍ത്തിളക്കി നന്നായി ചൂടാക്കി വാങ്ങുക. തൈര് ചേര്‍ത്ത ശേഷം തിളക്കരുത്. ഇതുപോലെ തന്നെ പാവയ്ക്കാ കൊണ്ടും കിച്ചടി ഉണ്ടാക്കാവുന്നതാണ്. ബീട്രൂറ്റ് ഉപയോഗിച്ചാണ് കിച്ചടി വക്കുന്നതെങ്കില്‍ ബീട്രൂടും പച്ചമുളകും വെള്ളം ചേര്‍ത്തു വേവിച്ച ശേഷം മുകളില്‍ പറഞ്ഞ അതേ രീതിയില്‍ അരപ്പും തൈരും ചേര്‍ത്ത് കടുക് താളിച്ച്് വാങ്ങുക.

ഇഞ്ചിപച്ചടി

ചേരുവകള്‍:- തൈര്, തേങ്ങ ചിരകിയത്, കടുക്, ഇഞ്ചി, ചുവന്നുള്ളി, പച്ചമുളക്, കറിവേപ്പില. പാചകം ചെയ്യുന്ന വിധം:- തേങ്ങയും കടുകും നന്നായി അരയ്കുക , ഇഞ്ചി, ചുവന്നുള്ളി, പച്ചമുളക്, കറിവേപ്പില ഇവ അരിഞ്ഞ് ചതച്ചെടുക്കുക. ഇവയൊടൊപ്പം തൈരും പാകത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കുക. കടുകു വറത്ത് ഇതിലേക്കു ഒഴിക്കുക.

കൈതച്ചക്ക പച്ചടി

സദ്യകളില്‍ സാധാരണയായി ഉപയോഗിക്കുന്ന പച്ചടികളില്‍ ഒന്നാണ് പൈനാപ്പിള്‍ പച്ചടി. ഇതിനാവശ്യമായ സാധനങ്ങള്‍. പഴുത്ത പൈനാപ്പിള്‍, തേങ്ങാ , പച്ചമുളക്, തൈര് , ജീരകം, കടുക്, വെളിച്ചെണ്ണ, കറിവേപ്പില , ഉപ്പ് തയ്യാറാക്കുന്ന രീതി. പൈനാപ്പിള്‍ ചെറുതായി മുറിച്ചത് 2 കപ്പ്, പച്ചമുളക് ചതച്ചത് 3 എണ്ണം, ജീരകം 3 ടേബിള്‍ സ്പൂണ്‍, മഞ്ഞ ചൊടി കാല്‍ ടേബിള്‍ സ്പൂണ്‍, വെള്ളം ഒരു കപ്പ്, തേങ്ങാപ്പാല്‍ ഒരു കപ്പ്, കട്ടി തൈര് 1 കപ്പ്, ഉപ്പ് ആവശ്യത്തിന്, പൈനാപ്പിള്‍ കഷണങ്ങള്‍ക്കൊപ്പം മഞ്ഞപ്പെടി ചതച്ച ജീരകം പച്ചമുളക്, വെള്ളം, എന്നിവ ചേര്‍ത്ത് വേവിക്കുക. കഷണങ്ങള്‍ വെന്ത് വെള്ളം വറ്റി വരുമ്പോള്‍, തേങ്ങാപ്പാലും ഉപ്പും ചേര്‍ക്കുക. തിളച്ച് തുടങ്ങുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റിവയ്ക്കാം തണുത്തതിനു ശേഷം കട്ട തൈര് ഉടച്ച് നന്നായി യോജിപ്പിക്കുക ശേഷം ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക് വറ്റല്‍ മുളക് കറിവേപ്പില എന്നിവ താളിച്ച് ചേര്‍ക്കുക. തണുത്തതിനു ശേഷം ഉപയോഗിക്കാവുന്നതാണ്.

കിച്ചടി

മധുരം ഉള്ള കറിയാണിത്. മാമ്പഴം, മുന്തിരിങ്ങ ഇവയില്‍ ഏതെങ്കിലും ഇതിനായി ഉപയോഗിക്കുന്നു. മാമ്പഴം പച്ചമുളകും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് വേവിക്കുക. പകുതി വേവാകുമ്പോള്‍ ഇതിലേക്ക് അലപം ശര്‍ക്കര ചേര്‍ക്കുക. തേങ്ങയും ജീരകവും നല്ലപോലെ അരച്ച് ചേര്‍ക്കുക. ആവശ്യത്തിനു ഉപ്പും ചേര്‍ക്കുക. വെളിച്ചെണ്ണ ചൂടാക്കി കടുകും കറിവേപ്പിലയും വറ്റല്‍ മുളകും ചേര്‍ത്ത് കടുക് പൊട്ടിച്ചു കരിയില്‍ ചേര്‍ത്ത് വാങ്ങാം.

അരിയും പരിപ്പും ഉപയോഗിച്ചു ഉണ്ടാക്കുന്ന ഒരു ദക്ഷിണേഷ്യന്‍ വിഭവമാണ് കിച്ചടി, അല്ലെങ്കില്‍ ഖിച്രി. ആംഗ്ലോ ഇന്ത്യന്‍ വിഭവമായ കേട്‌ഗേരീക്കും പ്രശസ്തമായ ഈജിപ്ഷ്യന്‍ വിഭവമായ കുഷാരിക്കും പ്രചോദനം കിച്ചടിയില്‍നിന്നാണ് എന്നാണു കരുതപ്പെടുന്നത്. ഇന്ത്യന്‍ സംസ്‌കാരത്തില്‍ ഒരു കുട്ടി കഴിക്കുന്ന ആദ്യ കട്ടി ഭക്ഷണമാണ് കിച്ചടി.

 

Share this Article

Leave a Comment