അഫ്ഗാനിൽ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. റിക്‌ടർ സ്കെയിലിൽ 6.1 തീവ്രത അടയാളപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. വ്യാഴ്യാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് ഭൂചലനം രേഖപ്പെടുത്തിയത്.
ഭൂചലനത്തിന്‍റെ തുടർച്ചയായി ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യയിലെ ചില ഭാഗങ്ങളിലും ലഘുഭൂകമ്പങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. നിലവിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.