Newsperseconds.com

മൈക്കിള്‍ ജാക്‌സന്റെ ജീവിതം സിനിമയാകുന്നു; 2025 ൽ ചിത്രം തിയേറ്ററുകളിൽ എത്തും

Untitled Design (99)

പോപ് ഇതിഹാസം മൈക്കിള്‍ ജാക്‌സന്റെ ജീവിതം സിനിമയാകുന്നു. ‘മൈക്കിള്‍’ എന്ന് പേരിട്ട ചിത്രം സംവിധാനം ചെയ്യുന്നത് അന്റോയിന്‍ ഫ്യൂകയാണ്. ഓസ്കർ ചിത്രവും ജനപ്രിയ ബയോപിക്കുമായ ‘ബൊഹീമിയൻ റാപ്‌സോഡി’യുടെ നിർമ്മാതാവായ ഗ്രഹാം കിങ് ആണ് ചിത്രം ഒരുക്കുന്നത്. ജനുവരി 22ന് ചിത്രീകരണം ആരംഭിക്കും.

മൈക്കിള്‍ ജാക്‌സന്റെ അനന്തരവൻ ജാഫർ ജാക്‌സനാണ് മൈക്കിളായി വേഷമിടുന്നത്. മൈക്കിൾ ജാക്സന്റെ ജീവിതത്തിലെ വിജയങ്ങളും ദുരന്തങ്ങളും സിനിമാറ്റിക് സ്കെയിലിൽ ചിത്രം അവതരിപ്പിക്കും. ജോണ്‍ ലോഗന്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. സംഗീത ജീവിതത്തെ കൃത്യമായി അടയാളപ്പെടുത്തുന്നതിനൊപ്പം ജാക്‌സന്റെ ജീവിതത്തിലെ കൂടുതല്‍ വിശദാംശങ്ങളും ചിത്രത്തിൽ പറയും.
2025 ഏപ്രിൽ 18ന് ‘ജാക്സൻ’ തിയേറ്ററുകളിൽ എത്തിക്കാനാണ് ശ്രമം.

Share this Article

Leave a Comment