അമേരിക്കയിലെ ചിക്കാഗോയ്ക്ക് സമീപം ജോലിയറ്റിൽ രണ്ട് വീടുകൾക്കുള്ളിൽ ഏഴുപേർ വെടിയേറ്റ് മരിച്ച നിലയിൽ. റോമിയോ നാൻസ് എന്നയാളാണ് ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ് പൊലീസ്.
റോമിയോ നാൻസിനെക്കുറിച്ചു വിവരം ലഭിക്കുന്നവർ വിവരം ഉടനടി കൈമാറണമെന്നും നിർദേശമുണ്ട്. കൊല്ലപ്പെട്ടവർ ഒരേ കുടുംബത്തിലെ അംഗങ്ങളാണെന്ന് കരുതുന്നു. എന്നാൽ വെടിവയ്പ്പിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.