ചലച്ചിത്ര നിര്‍മ്മാതാവ് ക്രിസ്റ്റഫര്‍ നോളന്റെ, ഓപ്പണ്‍ഹൈമര്‍, 96-ാമത് ഓസ്‌കാര്‍ പുരസ്‌കാരത്തിലും നോമിനേഷനുകളില്‍ ആധിപത്യം പുലര്‍ത്തി. 13 നോമിനേഷനുകളിലാണ് ചിത്രം മത്സരിക്കുന്നത്. തൊട്ട് പിന്നിലായി യോര്‍ഗോസ് ലാന്തിമോസിന്റെ പുവര്‍ തിങ്ങ്‌സും ഉണ്ട്. 11 നോമിനേഷനുകളിലാണ് ചിത്രം മത്സരിക്കുന്നത്. മാര്‍ട്ടിന്‍ സ്‌കോര്‍സെസിയുടെ കില്ലേഴ്‌സ് ഓഫ് ദ ഫ്‌ലവര്‍ മൂണ്‍ 10 നോമിനേഷനുകളിലും ഇടം നേടിയിട്ടുണ്ട്.
നോളന്റെ മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രത്തിന് മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച നടന്‍, മികച്ച സഹനടന്‍, സഹനടി, അവലംബിത തിരക്കഥ, ഛായാഗ്രഹണം, വസ്ത്രാലങ്കാരം, ശബ്ദം, ഒറിജിനല്‍ സ്‌കോര്‍, മേക്കപ്പ്-ഹെയര്‍ സ്‌റ്റൈല്‍, പ്രൊഡക്ഷന്‍ ഡിസൈന്‍, ചിത്രസംയോജനം എന്നിവയ്ക്കാണ് 13 നോമിനേഷനുകള്‍.
ഗോള്‍ഡന്‍ ഗ്ലോബ്‌സിലെ പുരസ്‌കാര വേട്ടയ്ക്ക് ശേഷം 96-മത് ഓസ്‌കര്‍ പുരസ്‌കാരത്തിലും ആധിപത്യം സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ് ക്രിസ്റ്റഫര്‍ നോളന്റെ ‘ഓപ്പണ്‍ഹൈമര്‍’. അഞ്ച് പുരസ്‌കാരങ്ങളാണ് ഗോള്‍ഡന്‍ ഗ്ലോബ്‌സില്‍ നിന്ന് ചിത്രം സ്വന്തമാക്കിയത്. എന്നാല്‍ ഓസ്‌കറില്‍ നിന്ന് അതില്‍ കൂടുതല്‍ പ്രതീക്ഷിക്കാം.