ന്യൂയോര്‍ക്ക്: എഴുത്തുകാരിയായ ജീന്‍ കരോളിനെ ലൈംഗികമായി പീഡിപ്പിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്ത കേസില്‍ ട്രംപ് കുറ്റക്കാരനാണെന്ന് കണ്ടെത്തി. പിഴയായി ജീന്‍ കരോളിന് 83.3 മില്യണ്‍ ഡോളര്‍ നല്‍കണമെന്നാണ് കോടതി നിര്‍ദ്ദേശം. മാനനഷ്ടമായിട്ടാണ് 83.3 മില്യണ്‍ ഡോളര്‍ കോടതി പ്രസ്താവിച്ചത്.
മൂന്ന് മണിക്കൂറിലധികം നീണ്ടവാദത്തിനൊടുവിലാണ് ജൂറി ട്രംപിനെതിരെ വിധി പ്രസ്താവിച്ചത്. കേസ് പരിഗണിച്ച ആദ്യഘട്ടത്തില്‍ ട്രംപ് കോടതിയില്‍ സന്നിഹിതനായിരുന്നു. എന്നാല്‍ വിധി പ്രസ്താവിക്കുന്നതിന് മുമ്പ് ട്രംപ് കോടതി മുറിയില്‍ നിന്ന് പുറത്ത് പോയി.