Newsperseconds.com

ചിലിയിൽ വൻകാട്ടു തീ; 46 പേർ മരിച്ചു, 200ലേറെ പേരെ കാണാതായി

Untitled Design (2)

ചിലിയിൽ വൻകാട്ടുതീ. ചിലിയിലെ വിന ഡെൽമാറിലെ ജനവാസ മേഖലയിലുണ്ടായ കാട്ടുതീയിൽ 46 പേർ മരിക്കുകയും 200ലേറെ പേരെ കാണാതാവുകയും ചെയ്തു. 1,100 പേർക്ക് വീട് നഷ്ടമായതായും കണക്കുകൾ.

43,000 ഹെക്ടറിലധികം സ്ഥലത്ത് തീപിടിച്ചെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഉയർന്ന താപനിലയും ശക്തമായകാറ്റുമാണ് തീപടരാൻ കാരണമെന്നാണ് പ്രാഥമിക വിവരം. ഇത് രക്ഷാപ്രവർത്തനത്തിനും വെല്ലുവിളിയാകുന്നുണ്ട്.

നാല് സ്ഥലങ്ങളിലായി കാട്ടുതീ വ്യാപിച്ചിരിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. വീടുകളിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടാന്‍ സാധിക്കാത്തത് വലിയ പ്രതിസന്ധിയായിരിക്കുകയാണ്.

TAG; Massive forest fire in Chile; 46 people died and more than 200 people went missing

Share this Article

Leave a Comment