Newsperseconds.com

ഗ്രാമി അവാര്‍ഡിന്റെ നിറവില്‍ ഇന്ത്യയും; മികച്ച ആഗോള സംഗീത ആല്‍ബത്തിനുള്ള പുരസ്‌കാരം ‘ദിസ് മൊമെന്റി’ന്

Capture

ന്യൂഡല്‍ഹി: ലോകമെമ്പാടുമുള്ള സംഗീതജ്ഞര്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന ജനപ്രിയ പുരസ്‌കാരമായ ഗ്രാമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഗ്രാമി അവാര്‍ഡ്‌സില്‍ ഇത്തവണ ഇന്ത്യയും തിളങ്ങി. 2024 ലെ മികച്ച ആഗോള സംഗീത ആല്‍ബത്തിനുള്ള ഗ്രാമി അവാര്‍ഡ് തബല വിദ്വാന്‍ സക്കീര്‍ ഹുസൈനും ഗായകന്‍ ശങ്കര്‍ മഹാദേവനും അടങ്ങുന്ന ഫ്യൂഷന്‍ മ്യൂസിക് ഗ്രൂപ്പായ ശക്തിയുടെ ‘ദിസ് മൊമെന്റ്’ സ്വന്തമാക്കി.

ഹുസൈന്‍, മഹാദേവന്‍, വയലിനിസ്റ്റ് ഗണേഷ് രാജഗോപാലന്‍, താളവാദ്യ വിദഗ്ധന്‍ സെല്‍വഗണേഷ് വിനായക്രം എന്നിവരോടൊപ്പം സ്ഥാപക അംഗവും ഗിറ്റാറിസ്റ്റുമായ ജോണ്‍ മക്ലാഫ്‌ലിനും ആല്‍ബത്തില്‍ ഉള്‍പ്പെടുന്നു.

മികച്ച പോപ്പ് വോക്കല്‍ ആല്‍ബത്തിനുള്ള പുരസ്‌കാരം പോപ്പ് ഗായിക ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ ‘മിഡ്നൈറ്റ്‌സ്’ ന് ലഭിച്ചു. മികച്ച സോളോ പോപ്പ് പെര്‍ഫോമന്‍സിനുള്ള അവാര്‍ഡ് മിലി സൈറസ് സ്വന്തമാക്കി. ബില്ലി എലിഷിനെയും ടെയിലര്‍ സ്വിഫ്റ്റിനെയും പിന്നിലാക്കിക്കൊണ്ടാണ് മിലിയുടെ നേട്ടം.

Share this Article

Leave a Comment