Newsperseconds.com

മുന്‍ ചിലി പ്രസിഡന്റ് സെബാസ്റ്റ്യന്‍ പിനേര ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു

Capture

ചിലിയുടെ മുന്‍ പ്രസിഡന്റ് സെബാസ്റ്റ്യന്‍ പിനേര ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു. അദ്ദേഹത്തിന് 74 വയസ്സായിരുന്നു. തകര്‍ന്ന ഹെലികോപ്റ്ററില്‍ നാല് പേര്‍ ഉണ്ടായിരുന്നു. ഇവരില്‍ മൂന്ന് പേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടതായും ഏജന്‍സി കൂട്ടിച്ചേര്‍ത്തു. രക്ഷാപ്രവര്‍ത്തകര്‍ പിനേരയുടെ മൃതദേഹം കണ്ടെടുത്തതായും സര്‍ക്കാര്‍ ദേശീയ ദുഃഖാചരണം പ്രഖ്യാപിക്കുമെന്നും ചിലി ആഭ്യന്തര മന്ത്രി കരോലിന തോഹ പറഞ്ഞു. എല്ലാ വിധ ഔദ്യോഗിക ബഹുമതികളോടെയും അദ്ദേഹത്തിന് യാത്രായപ്പ് നല്‍കുമെന്നും തോഹ പറഞ്ഞു.

ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ ലാഗോ റാങ്കോയ്ക്ക് സമീപം കനത്ത മഴയുടെയും കാറ്റിന്റെയും ദൃശ്യങ്ങള്‍ പ്രാദേശിക മാധ്യമങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ചിലിയിലെ പ്രധാനപ്പെട്ട അവധിക്കാല കേന്ദ്രമാണ് അപകടം നടന്ന ലാഗോ റാങ്കോ.

Share this Article

Leave a Comment