മോസ്‌കോ: 19 വര്‍ഷമായി തടവിലായിരുന്ന റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്സി നവാല്‍നി അന്തരിച്ചു. ആര്‍ക്ടിക് പ്രിസണ്‍ കോളനിയിലെ ജയിലില്‍ ശിക്ഷ അനുഭവിക്കുകയായിരുന്നു അദ്ദേഹം. നടക്കാന്‍ പോയ നവല്‍നിക്ക് ബോധം നഷ്ടപ്പെട്ടു.
ഉടന്‍ തന്നെ എമര്‍ജന്‍സി മെഡിക്കല്‍ സ്റ്റാഫ് എത്തി അടിയന്തര വൈദ്യസഹായം നല്‍കിയെങ്കിലും രക്ഷിക്കാനായില്ല എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അടിയന്തര ചികിത്സ നല്‍കാന്‍ എത്തിയ ഡോക്ടര്‍മാരാണ് മരണവിവരം സ്ഥിരീകരിച്ചത്.