എക്കാലത്തെയും ജനപ്രിയ ജാപ്പനീസ് കോമിക്സുകളില്‍ ഒന്നായ ഡ്രാഗണ്‍ ബോളിന്റെ സ്രഷ്ടാവായ അകിര തൊറിയാമ അന്തരിച്ചു. 68 വയസ്സായിരുന്നു. അക്യൂട്ട് സബ്ഡ്യൂറല്‍ ഹീമറ്റോമ എന്ന അസുഖമാണ് മരണ കാരണം. വീട്ടുകാരുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ സംസ്കാരം നടത്തി. അദ്ദേഹത്തിന്റെ പ്രൊഡക്ഷന്‍ ടീം തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.
1984ലാണ് അദ്ദേഹം വീക്ക്ലി ഷോണന്‍ ജമ്പ് മാസികയിലൂടെ ഡ്രാഗണ്‍ ബോള്‍ അവതരിപ്പിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ഡ്രാഗണ്‍ ബോള്‍ ലോകമെമ്പാടും ശ്രദ്ധ നേടുകയും അനിമേഷന്‍ സീരീസ്, വീഡിയോ ഗെയിംസ്, ലൈവ് ആക്ഷന്‍ സിനിമകള്‍ എന്നിങ്ങനെ വളരുകയും ചെയ്തു.