Newsperseconds.com

ജബല്യ അഭയാര്‍ത്ഥി ക്യാമ്പില്‍ ഹമാസ് കമാന്‍ഡറെ ലക്ഷ്യമിട്ട് ഇസ്രായേല്‍ ആക്രമണം; 50 ലേറെ ആളുകള്‍ കൊല്ലപ്പെട്ടു

Untitled-1

ടെല്‍ അവീവ്: വടക്കന്‍ ഗാസയിലെ ജനസാന്ദ്രതയേറിയ ജബല്യ അഭയാര്‍ത്ഥി ക്യാമ്പില്‍ ഹമാസ് കമാന്‍ഡറെ ലക്ഷ്യമിട്ട് ഇസ്രായേല്‍ ആക്രമണം. കമാന്‍ഡറിനെ വധിച്ചെന്നും ഹമാസിന്റെ ഭൂഗര്‍ഭ ടണല്‍ സംവിധാനത്തിന്റെയൊരു ഭാഗം തകര്‍ക്കാനായെന്നുമാണ് ഇസ്രയേല്‍ അവകാശവാദം.ആക്രമണത്തില്‍ അമ്പതിലേറെ ആളുകള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

യാതൊരു വിധ മുന്നറിയിപ്പും ഇല്ലാതെയുള്ള അക്രമണമായിരുന്നു. ഭക്ഷണം വാങ്ങാന്‍ ക്യൂവില്‍ നില്‍ക്കുമ്പോഴാണ് പെട്ടെന്ന് യാതൊരു മുന്‍കൂര്‍ മുന്നറിയിപ്പും കൂടാതെ ഏഴോ എട്ടോ മിസൈലുകള്‍ വീണതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. എഴുപത് വര്‍ഷത്തിലേറെയായി ഒന്നേകാല്‍ ലക്ഷം പലസ്തീനികള്‍ ജീവിക്കുന്ന അഭയാര്‍ത്ഥി ക്യാമ്പാണ് ജബലിയ. ഒരു കിലോമീറ്റര്‍ പ്രദേശത്ത് നൂറുകണക്കിന് ചെറു കൂരകളിലായി ജനങ്ങള്‍ തിങ്ങിക്കഴിയുന്നയിടത്താണ് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്.

Share this Article

Leave a Comment