Newsperseconds.com

20 വര്‍ഷത്തെ പ്രണയം; ഓസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രി തന്റെ സ്വവര്‍ഗ പങ്കാളി സോഫി അല്ലോഷയെ വിവാഹം ചെയ്തു

Capture

ഓസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രി പെന്നി വോങ് ഏറെ നാളായുള്ള തന്റെ സ്വവര്‍ഗ പങ്കാളി സോഫി അല്ലോഷയെ വിവാഹം ചെയ്തു. നിരവധി കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും കൂടെ  ഈ പ്രത്യേക ദിവസം പങ്കിടാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് വോംങ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റാഗ്രാമില്‍ പറഞ്ഞു. പൂച്ചെണ്ട് പിടിച്ച് വിവാഹ വസ്ത്രത്തില്‍ വോങും സോഫിയും നില്‍ക്കുന്ന ചിത്രത്തോടൊപ്പമാണ് അടിക്കുറിപ്പ്.

വോങ്ങും അലോവാഷും 20 വര്‍ഷമായി ഒരുമിച്ചാണ്. ശനിയാഴ്ച അഡ്ലെയ്ഡിലെ ഒരു വൈനറിയില്‍ വച്ചാണ് ഇരുവരും വിവാഹിതരായത്. സെനറ്റില്‍ സൗത്ത് ഓസ്‌ട്രേലിയയെയാണ് പെന്നി വോങ് പ്രതിനിധീകരിക്കുന്നത്. ഓസ്‌ട്രേലിയന്‍ ക്യാബിനറ്റില്‍ എത്തുന്ന ആദ്യ ഏഷ്യന്‍ വംശജയാണ് പെന്നി വോങ്. 2002 മുതല്‍ രാഷ്ട്രീയത്തില്‍ സജീവമാണ് വോങ്. 2017 മുതല്‍ സ്വവര്‍ഗ വിവാഹം ഓസ്‌ട്രേലിയയില്‍ നിയമവിധേയമാണ്. 20 വര്‍ഷത്തെ തങ്ങളുടെ പ്രണയം കല്യാണത്തിലേക്ക് എത്തിയ സന്തോഷത്തിലാണ് ഇരുവരും.

Share this Article

Leave a Comment