ബെയ്ജിംഗ്: വടക്കന്‍ ചൈനയില്‍ എക്സ്പ്രസ് വേ ടണലിനുള്ളില്‍ ബസ് ഇടിച്ച് 14 പേര് മരിക്കുകയും 37 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 51 പേരുമായി പോവുകയായിരുന്ന ബസ് തുരങ്കത്തിന്റെ ഉള്‍വശത്തെ ഭിത്തിയില്‍ ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
അപകട കാരണം ഇപ്പോള്‍ അന്വേഷണത്തിലാണ്. കര്‍ശനമായ സുരക്ഷാ നിയന്ത്രണങ്ങളുടെ അഭാവം മൂലം ചൈനയില്‍ റോഡ് അപകടങ്ങള്‍ സാധാരണമാണ്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ സെന്‍ട്രല്‍ ഹുനാന്‍ പ്രവിശ്യയിലുണ്ടായ അപകടത്തില്‍ 16 പേര് കൊല്ലപ്പെടുകയും 50 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.