Newsperseconds.com

ഇസ്രയേല്‍-ഹമാസ് യുദ്ധം; കൊല്ലപ്പെട്ടവരുടെ കണക്കുവിവരങ്ങളുമായി ആരോഗ്യമന്ത്രാലയം

Untitled-1

ഗാസ: ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ കണക്കുവിവരങ്ങളുമായി ആരോഗ്യമന്ത്രാലയം. 8525പേര്‍ കൊല്ലപ്പെട്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. 3000 ലധികം പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ 3542 കുട്ടികളും 2187 സ്ത്രീകളും ഉള്‍പ്പെടുന്നു.

ഗാസയിലെ വിവിധ ആശുപത്രികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഗാസയിലെ എക കാന്‍സര്‍ ചികിത്സാ ആശുപത്രിയായ ടര്‍ക്കിഷ് ആശുപത്രി തകര്‍ന്നു, അല്‍ ഖുദ്‌സ് ആശുപത്രിക്ക് കേടുപാട് സംഭവിച്ചു. അതേസമയം യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വെള്ളിയാഴ്ച ഇസ്രായേലില്‍ എത്തും. യുദ്ധം ആരംഭിച്ചതിന് ശേഷം രണ്ടാം തവണയാണ് ബ്ലിങ്കന്‍ ഇസ്രയേല്‍ സന്ദര്‍ശിക്കുന്നത്.

Share this Article

Leave a Comment