Newsperseconds.com

രണ്ട് ദിവസത്തെ സന്ദര്‍ശത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഭൂട്ടാനിലെത്തി

Capture

തിംഫു: രണ്ട് ദിവസത്തെ സന്ദര്‍ശത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഭൂട്ടാനിലെത്തി. പാരോ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയൈ ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിംങ് ടോബ്‌ഗേ ഊഷ്മളമായ സ്വീകരണം നല്‍കി.

മോദിയുടെ സന്ദര്‍ശനത്തിനോടനുബന്ധിച്ച് വന്‍ ഒരുക്കങ്ങളാണ് അവിടെ ഒരുക്കിയിരിക്കുന്നത്. പ്രദേശത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഈ സന്ദര്‍ശനം ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുക, പ്രാദേശിക വിഷയങ്ങളില്‍ വീക്ഷണങ്ങള്‍ കൈമാറുക, വിദേശനിക്ഷേപം ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടാണ്. മറ്റ് പ്രധാന ഇടപഴകലുകള്‍ക്ക് പുറമെ വിവിധ വ്യവസായങ്ങളുടെ ക്യാപ്റ്റന്‍മാരുമായും അദ്ദേഹം കൂടിക്കാഴ്ചകള്‍ നടത്തും.

Share this Article

Leave a Comment