അബുദാബി: ചെറിയ പെരുന്നാള്‍ പ്രമാണിച്ച് അബുദാബിയിലെ പൊതുമേഖലാ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ഒരാഴ്ചത്തെ അവധി പ്രഖ്യാപിച്ചു. ഏപ്രില്‍ 8 തിങ്കളാഴ്ച മുതല്‍ ഏപ്രില്‍ 14 ഞായറാഴ്ച വരെയാണ് അവധി. പതിവ് പ്രവൃത്തി സമയം ഏപ്രില്‍ 15 തിങ്കളാഴ്ച പുനരാരംഭിക്കും. യുഎഇയില്‍ ഈ വര്‍ഷം ലഭിക്കുന്ന ദൈര്‍ഘ്യമേറിയ അവധിയായിരിക്കും ചെറിയ പെരുന്നാളിന് ലഭിക്കുക. ചന്ദ്രദര്‍ശനം പരിഗണിക്കാതെ, അവധി ഔദ്യോഗികമായി ഏപ്രില്‍ 8 ന് ആരംഭിക്കും.
സൗദി അറേബ്യയിലെ പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ചെറിയ പെരുന്നാളിന് നാല് ദിവസത്തെ അവധിയാണ് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രില്‍ എട്ട് മുതല്‍ 11വരെയാണ് ചെറിയപെരുന്നാള്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളിയും ശനിയും വാരാന്ത്യ അവധിയായതിനാല്‍ ആറ് ദിവസത്തെ അവധിയാണ് ലഭിക്കുക. ഏപ്രില്‍ 14ന് തിരികെ ജോലിയില്‍ പ്രവേശിക്കണം.