യുഎസിലെ ഒഹായോ സംസ്ഥാനത്തില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൂടി മരിച്ചു. മരണകാരണം അന്വേഷിച്ച് വരികയാണ്. ഈ വര്‍ഷം പത്താമത്തെ ഇന്ത്യന്‍ വിദ്യാര്‍ഥിയെയാണ് അമേരിക്കയില്‍ മരിച്ച നിലയില്‍ കാണുന്നത്. ഇന്ത്യന്‍ വംശജയായ ഉമ സത്യസായ് ഗദ്ദെയെയാണ് വെള്ളിയാഴ്ച്ച മരിച്ച നിലയില്‍ കണ്ടെത്തിയത്.
‘ഒഹായോയിലെ ക്ലീവ്ലാന്‍ഡില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയായ ഉമ സത്യ സായി ഗദ്ദേയുടെ നിര്‍ഭാഗ്യകരമായ വിയോഗത്തില്‍ അഗാധമായ ദുഃഖമുണ്ട്,’ ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.
മൃതദേഹം എത്രയും വേഗം ഇന്ത്യയിലേക്ക് കൊണ്ടുപോകാന്‍ സഹായം നല്‍കി വരികയാണെന്നും അധികൃതര്‍ അറിയിച്ചു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെ തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ആക്രമണത്തിന്റെ ആശങ്കയിലാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍.