ചൈന: മുന്‍നിര ചൈനീസ് ടെക് കമ്പനികളായ അലിബാബയും ബൈദുവും ഡിജിറ്റല്‍ മാപ്പില്‍ നിന്ന് ഇസ്രായേലിന്റെ ഔദ്യോഗിക പേര് ഒഴിവാക്കി. ഇസ്രയേല്‍- ഫലസ്തീന്‍ തമ്മിലുള്ള യുദ്ധത്തെത്തുടര്‍ന്നുള്ള സാഹചര്യത്തിലാണ് ഈ നീക്കം. ചൈനീസ് ഉപയോക്താക്കള്‍ക്ക് ഇസ്രയേല്‍ എന്ന പേര് ഭൂപടത്തില്‍ കാണാനില്ലെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ ആണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.
ലക്‌സംബര്‍ഗ് പോലെയുള്ള ചെറിയ രാഷ്ട്രങ്ങളുടെ പേരുകള്‍ മുഴുവനായും കാണാന്‍ കഴിയും. എന്നാല്‍ ഈ നീക്കത്തിന് പിന്നില്‍ ചൈനീസ് കമ്പനികള്‍ ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല.