ഗാസ: ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയയുടെ മക്കളും പേരകുട്ടികളും ഗാസ മുനമ്പില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മൂന്ന് ആണ്‍മക്കളും രണ്ട് പേരക്കുട്ടികളുമാണ് മരിച്ചത്. മക്കളായ ഹസീം, അമീര്‍, മുഹമ്മദ് എന്നിവര്‍ ഈദിന് സഞ്ചരിച്ച കാര്‍ ഇസ്രായേല്‍ ലക്ഷ്യമിട്ടതായി ഹനിയ പറഞ്ഞു. ആറ് മാസം നീണ്ടുനിന്ന യുദ്ധത്തില്‍ തന്റെ അറുപത് ബന്ധുക്കള്‍ കൊല്ലപ്പെട്ടിരുന്നു.
എന്റെ മക്കളുടെ രക്തം നമ്മുടെ ജനങ്ങളുടെ രക്തത്തെക്കാള്‍ വേദനാജനകമല്ലെന്ന് ഖത്തറില്‍ താമസിക്കുന്ന ഹനിയ പറഞ്ഞു. ഗാസ മുനമ്പില്‍ ഇസ്രയേലുമായുള്ള യുദ്ധം വീണ്ടും രൂക്ഷമായപ്പോള്‍ ഹമാസിന്റെ അന്താരാഷ്ട്ര നയതന്ത്രത്തിന്റെ കര്‍ക്കശമായ മുഖമായിരുന്നു ഹനിയ. ഇസ്രായേല്‍ അക്രമണത്തില്‍ ഹനിയയുടെ 60ഓളം കുടുംബാംഗങ്ങള്‍ ഇതുവരെയായി കൊല്ലപ്പെട്ടിട്ടുണ്ട്. ഹനിയയുടെ മക്കളെ ലക്ഷ്യം വച്ചതായി ഇസ്രായേല്‍ സൈനിക പ്രസ്താവന സ്ഥിരീകരിച്ചു.