Newsperseconds.com

ഇറ്റലിയിലെ മഞ്ഞ് മലയില്‍ കുടുങ്ങിയ മലയാളി യുവാവിനെ രക്ഷിച്ച് ഇറ്റാലിയന്‍ വ്യോമസേന

Capture

പെരുമ്പാവൂര്‍: ഇറ്റലിയിലെ മഞ്ഞ് മലയില്‍ കുടുങ്ങിയ മലയാളി യുവാവിനെ രക്ഷിച്ച് ഇറ്റാലിയന്‍ വ്യോമസേന. മഞ്ഞുവീഴ്ചയുള്ള മലഞ്ചെരുവില്‍ ഒറ്റപ്പെട്ടുപോയ കാലടി കാഞ്ഞൂര്‍ സ്വദേശി അനൂപിനെയാണ് ഇറ്റാലിയന്‍ വ്യോമസേന രക്ഷപ്പെടുത്തിയത്. സമുദ്ര നിരപ്പില്‍ നിന്നും 2400 അടി ഉയരമുള്ള മലയില്‍ ഇറ്റാലിയന്‍ സുഹൃത്തിനോടൊപ്പം ട്രക്കിംഗിന് പോയതായിരുന്നു അനൂപ്.

അനൂപ് കാല്‍തെറ്റി മലയുടെ ചെരുവിലേക്ക് പതിക്കുകയും മഞ്ഞില്‍ പൊതിഞ്ഞ് പോവുകയുമായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ എത്തിയെങ്കിലും ആദ്യം രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. ഉടനെ വ്യോമസേനയെ അറിയിച്ചതിനെ തുടര്‍ന്ന് രാത്രി പറക്കാന്‍ കഴിയുന്ന ഹെലികോപ്റ്റര്‍ എത്തി അനൂപിനെ രക്ഷിക്കുകയായിരുന്നു.

Share this Article

Leave a Comment