ദുബായ്: യുഎഇയിലെ കനത്ത മഴയെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ അവതാളത്തിലായി. ഈ ആഴ്ച റെക്കോര്‍ഡ് സൃഷ്ടിച്ച മഴയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്നതിനാല്‍ യാത്രക്കാര്‍ക്കുള്ള ലോക്കല്‍ ചെക്ക്-ഇന്‍ വീണ്ടും നിര്‍ത്തുമെന്ന് ദീര്‍ഘദൂര കാരിയര്‍ എമിറേറ്റ്‌സ് വെള്ളിയാഴ്ച അറിയിച്ചു.
ദുബായ് വിമാനത്താവളത്തില്‍ യാത്രക്കാരുടെ വന്‍ തിരക്കാണ് ഇപ്പോഴും അനുഭവപ്പെടുന്നത്. പ്രവര്‍ത്തനം ഉടന്‍ സാധാരണനിലയിലേക്ക് തിരികെയെത്തിക്കാന്‍ ശ്രമങ്ങള്‍ തുടരുകയാണ്. എയര്‍പോര്‍ട്ടിന്റ പ്രവര്‍ത്തനം സാധാരണ നിലയില്‍ ആകുന്നത് വരെ അടിയന്തര സ്വഭാവമില്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് യുഎഇയിലെ ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കി.
വെളളപ്പൊക്കത്തില്‍ ദുരിതത്തിലായ ഇന്ത്യക്കാര്‍ക്ക് ബന്ധപ്പെടാന്‍ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും എമ്പാസിയും ഹെല്‍പ് ലൈന്‍ നമ്പറുകളും ആരംഭിച്ചു. യുഎഇയില്‍ പെയ്ത കനത്തമഴ മൂന്ന് ദിവസമായി ദുബായ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ താറുമാറാക്കിയിരിക്കുകയാണ്. പ്രവര്‍ത്തനം ഭാഗികമായി മാത്രമാണ് ഇപ്പോഴും പുനരാരംഭിച്ചിട്ടുളളത്.