Newsperseconds.com

ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കിയ പ്രശസ്ത ഗിറ്റാറിസ്റ്റും ഗായകനുമായ ഡിക്കി ബെറ്റ്സ് അന്തരിച്ചു

Capture

പ്രശസ്ത ഗിറ്റാറിസ്റ്റും ഓള്‍മാന്‍ ബ്രദേഴ്സ് ബാന്‍ഡിന്റെ സഹസ്ഥാപകനുമായ ഡിക്കി ബെറ്റ്സ് അന്തരിച്ചു. 80 വയസ്സായിരുന്നു. ഒരു വര്‍ഷത്തിലേറെയായി ക്യാന്‍സറുമായി പോരാടുകയായിരുന്നു അദ്ദേഹം. സതേണ്‍ റോക്കിലെ പ്രധാന സംഭാവനകള്‍ക്ക് പേരുകേട്ട ബെറ്റ്‌സ് സംഗീത വ്യവസായത്തില്‍ മായാത്ത മുദ്ര പതിപ്പിച്ച വ്യക്തിയാണ്.

തലയിലെ കൗ ബോയ് തൊപ്പിയും തോളറ്റം വരെയുള്ള മുടിയും നീളന്‍ മീശയുമായി വേറിട്ടുനിന്നയാളാണ് ഡിക്കി ബെറ്റ്സ്. ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കിയ ഡിക്കി ഗിറ്റാറിസ്റ്റ് ഡൈ്വന്‍ ഓള്‍മാനൊപ്പം 1969-ല്‍ ഫ്‌ലോറിഡയില്‍ സ്ഥാപിച്ച ഓള്‍മാന്‍ ബ്രദേഴ്‌സ് ബാന്‍ഡ് വംശീയവൈവിധ്യം കൊണ്ടും ദൈര്‍ഘ്യമേറിയ പാട്ടുകളാലും പെട്ടെന്നു ശ്രദ്ധ നേടി. ഡിക്കി ബെറ്റ്‌സ് അമേരിക്കന്‍ ഗിറ്റാറിസ്റ്റ്, ഗായകന്‍, ഗാനരചയിതാവ്, സംഗീതസംവിധായകന്‍ എന്നീ നിലകളില്‍ തിളങ്ങി നിന്ന കലാകാരനാണ്.

 

Share this Article

Leave a Comment