Newsperseconds.com

മലേഷ്യന്‍ നേവി പരേഡിന്റെ റിഹേഴ്‌സലിനിടെ രണ്ട് ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചു; പത്ത് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

Capture

റോയല്‍ മലേഷ്യന്‍ നേവി പരേഡിന്റെ റിഹേഴ്‌സലിനിടെ ആകാശത്ത് വെച്ച് രണ്ട് ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് പത്ത് പേര്‍ മരിച്ചു. മലേഷ്യയില്‍ നാവികസേനയുടെ ആസ്ഥാനമായ ലുമുട്ടിലാണ് അപകടമുണ്ടായത്.

എച്ച്ഒഎം എം503-3, ഫെനെക് എം 502-6 എന്നീ ഹെലികോപ്റ്ററുകളാണ് കൂട്ടിയിടിച്ചത്. ആദ്യത്തെ ഹെലികോപ്റ്ററില്‍ ഏഴ് പേരും രണ്ടാമത്തേതില്‍ മൂന്നു പേരുമാണ് ഉണ്ടായിരുന്നത്. ചൊവ്വാഴ്ച രാവിലെ 9.32നാണ് അപകടം ഉണ്ടായത്.

Share this Article

Leave a Comment