Newsperseconds.com

യുവതിയെ കുത്തിക്കൊലപ്പെടുത്തി കടയ്ക്ക് തീയിട്ടു; പത്ത് മിനിറ്റിനുള്ളില്‍ പ്രതിയെ പിടികൂടി

Capture

എമിറേറ്റിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഒരു സ്റ്റോറില്‍ യുവതിയെ കുത്തിക്കൊലപ്പെടുത്തുകയും ശേഷം കടയ്ക്ക് തീയിടുകയും ചെയ്ത സംഭവത്തില്‍ ഒരാളെ അജ്മാന്‍ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയെ കുത്തിയതിന് ശേഷം യുവാവ് കടയ്ക്ക് തീയിടുകയായിരുന്നു. പോലീസ്, ആംബുലന്‍സ്, സിവില്‍ ഡിഫന്‍സ് ടീമുകള്‍ എത്തിയാണ് തീയണച്ചത്. അക്രമണത്തില്‍ മറ്റ് മൂന്ന് പേര്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. പ്രതി യുവതിയെ പലതവണ കുത്തിയെന്നും ഇത് മരണത്തിലേക്ക് നയിച്ചതായും അന്വേഷണത്തില്‍ സൂചന ലഭിച്ചു.

തീയിടുന്നതിന് മുമ്പ് കടയില്‍ ജോലി ചെയ്യുന്ന മൂന്ന് പേരെയും ഇയാള്‍ കുത്തിപ്പരിക്കേല്‍പ്പിച്ചതായി പോലീസ് പറഞ്ഞു. സംഭവം നടന്ന് പത്ത് മിനിറ്റിനുള്ളിലാണ് അജ്മാന്‍ പൊലീസ് പ്രതിയെ പിടികൂടിയത്. കടയില്‍ നിന്ന് പുക ഉയരുന്നത് കണ്ട പ്രദേശവാസികള്‍ കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് സംഭവ സ്ഥലത്ത് പൊലീസ് എത്തുന്നത്. കുത്തുന്നതിന് മുമ്പ് യുവതിയുമായി വഴക്കിട്ടിരുന്നെന്ന് പ്രതി സമ്മതിച്ചു. യുവതിയുമായി ഇയാള്‍ക്ക് മുമ്പ് ബന്ധമുണ്ടായിരുന്നെന്നും ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നെന്നും പോലീസ് പറഞ്ഞു. പ്രതി കസ്റ്റഡിയിലാണ്. പ്രോസിക്യൂഷന്‍ അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ കോടതിയിലേക്ക് റഫര്‍ ചെയ്യും.

Share this Article

Leave a Comment