കോവിഡ് വാക്സിന്റെ പാര്‍ശ്വഫലങ്ങള്‍ സമ്മതിച്ച് ദിവസങ്ങള്‍ക്ക് ശേഷം ബ്രിട്ടീഷ് ഫാര്‍മസ്യൂട്ടിക്കല്‍ ഭീമനായ ആസ്ട്രസെനെക കൊവിഷീല്‍ഡ് വാക്സിന് പിന്‍വലിച്ചു. വാണിജ്യപരമായ കാരണങ്ങളെ തുടര്‍ന്നാണ് നടപടിയെന്നാണ് ആസ്ട്രസെനെക നല്കുന്ന വിശദീകരണം. വാക്സിന് ലോകമെമ്പാടും പിന്‍വലിക്കാനാണ് നിര്‍ദ്ദേശം.
വിപണിയില്‍ മറ്റ് നിരവധി വാക്സിനുകള്‍ ഉള്ളതിനാലാണ് ആഗോളതലത്തില്‍ വാക്സിന് പിന്‍വലിക്കാനുള്ള തീരുമാനമെടുത്തതെന്ന് കമ്പനി അറിയിച്ചു. .ഇന്ത്യയില്‍ സീറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ‘കൊവിഷീല്‍ഡ്’ എന്ന പേരില്‍ ഈ വാക്സിന് ഉത്പാദിപ്പിച്ച് വിതരണം ചെയ്തിരുന്നത്. കൊവിഡ്-19 മരുന്നുകളുടെ വില്‍പ്പന കുറഞ്ഞതോടെ കഴിഞ്ഞ വര്‍ഷം നിരവധി ഡീലുകളിലൂടെ ആസ്ട്രാസെനെക്ക റെസ്പിറേറ്ററി സിന്‍സിറ്റിയല്‍ വൈറസ് വാക്സിനുകളിലേക്കും പൊണ്ണത്തടി മരുന്നുകളിലേക്കും നീങ്ങിയിരുന്നു. കോവിഡ് -19 നെതിരായ വാക്സിന് രക്തം കട്ടപിടിക്കുന്നതുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് അടുത്തിടെ കോടതി രേഖകളില്‍ സമ്മതിച്ചിരുന്നു.