Newsperseconds.com

സെല്‍ഫോണ്‍ എടുത്തുമാറ്റിയതില്‍ അസ്വസ്ഥനായി; 16 കാരന്‍ മാതാപിതാക്കളെയും സഹോദരിയെയും വീട്ടില്‍ വെച്ച് വെടിവെച്ചു കൊന്നു

Capture

സാവോപോളോ: സെല്‍ഫോണ്‍ എടുത്തുമാറ്റിയതില്‍ അസ്വസ്ഥനായ 16 വയസ്സുള്ള ബ്രസീലിയന്‍ ബാലന്‍ തന്റെ മാതാപിതാക്കളെയും സഹോദരിയെയും വീട്ടില്‍ വെച്ച് വെടിവെച്ച് കൊലപ്പെടുത്തി. വെള്ളിയാഴ്ച സാവോപോളോയിലാണ് കൂട്ട നരഹത്യ നടന്നത്. എന്നാല്‍ കുട്ടി പോലീസിനെ വിളിച്ച് കുറ്റസമ്മതം നടത്തിയതായി പോലീസ് പറഞ്ഞു. തര്‍ക്കത്തെ തുടര്‍ന്ന് മാതാപിതാക്കള്‍ ഫോണ്‍ എടുത്ത് പോയതിനെത്തുടര്‍ന്ന് കുട്ടി വളരെ നിരാശനായിരുന്നു.

സിവില്‍ പോലീസുകാരനായ പിതാവിന്റെ സര്‍വീസ് തോക്ക് കൈവശം വച്ചതായും പുറകില്‍ നിന്ന് വെടിവെച്ചതായും കുട്ടി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. തുടര്‍ന്ന് മുകളിലേക്ക് കയറി 16 വയസ്സുള്ള സഹോദരിയുടെ മുഖത്ത് നിറയൊഴിച്ചു. മണിക്കൂറുകള്‍ക്ക് ശേഷം അമ്മ വീട്ടിലെത്തിയപ്പോള്‍ അതേ ആയുധം കൊണ്ട് അമ്മയെ കൊലപ്പെടുത്തിയെന്നാണ് പോലീസിനോട് പറഞ്ഞത്. സംഭവം നടന്ന വെള്ളിയാഴ്ച്ച മുതല്‍ അറസ്റ്റിലാകുന്ന തിങ്കളാഴ്ച്ച വരെ മൃതദേഹങ്ങള്‍ക്കൊപ്പമായിരുന്നു കുട്ടി. കുട്ടിയെ സാവോ പോളോ പൊലീസ് ജുവനൈല്‍ ഡിറ്റന്‍ഷന്‍ സെന്ററിലേക്ക് മാറ്റി.

Share this Article

Leave a Comment