Newsperseconds.com

വിമാനം തകര്‍ന്ന് വീണു; മലാവി വൈസ് പ്രസിഡന്റും ഭാര്യയുമുള്‍പ്പെടെ ഒമ്പത് പേര്‍ മരിച്ചു

Capture

ന്യൂഡല്‍ഹി: വിമാനം തകര്‍ന്ന് മലാവി വൈസ് പ്രസിഡന്റ് സോളോസ് ക്ലോസ് ചിലിമയും അദ്ദേഹത്തിന്റെ ഭാര്യയുമുള്‍പ്പെടെ ഒമ്പത് പേര്‍ മരിച്ചു. വൈസ് പ്രസിഡന്റും ഉദ്യോഗസ്ഥരും സഞ്ചരിച്ച വിമാനം ചിക്കങ്കാവ പര്‍വതനിരയില്‍ തകര്‍ന്നുവീണ് മരിച്ചതായി കണ്ടെത്തിയെന്നും ആരുടെയും ജീവന്‍ രക്ഷിക്കാനായില്ലെന്നും മലാവിയന്‍ പ്രസിഡന്റ് ലാസറസ് ചക്വേര പറഞ്ഞു.

മലാവി മുന്‍ മന്ത്രി റാല്‍ഫ് കസാംബാരയുടെ സംസ്‌കാരച്ചടങ്ങുകള്‍ക്കായാണ് തിങ്കളാഴ്ച സോളോസ് യാത്ര തിരിച്ചത്. തലസ്ഥാനമായ ലിലോങ്വേയില്‍നിന്ന് പറന്നുയര്‍ന്ന വിമാനം വൈകാതെ റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുക ആയിരുന്നു.

Share this Article

Leave a Comment