Newsperseconds.com

ദക്ഷിണ കൊറിയയിലെ ബാറ്ററി ഫാക്ടറിയില്‍ വന്‍ തീപിടിത്തം; 18 ചൈനീസ് പൗരന്മാരടക്കം 22 പേര്‍ മരിച്ചു

Capture

സിയോള്‍: ദക്ഷിണ കൊറിയയിലെ ലിഥിയം ബാറ്ററി ഫാക്ടറിയിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 18 ചൈനീസ് പൗരന്മാര്‍ ഉള്‍പ്പെടെ 22 പേര്‍ കൊല്ലപ്പെട്ടതായി അഗ്‌നിശമന സേന അറിയിച്ചു. ലിഥിയം അയണ്‍ ബാറ്ററികള്‍ പരിശോധിച്ച് പാക്കേജ് ചെയ്യുന്നതിനിടെ രണ്ടാം നിലയിലാണ് തീപിടിത്തമുണ്ടായത്. ഫാക്ടറിയില്‍ 100-ലധികം ആളുകള്‍ ജോലി ചെയ്യുകയായിരുന്നു. സോളിന് തെക്ക് ഹ്വാസോങ് നഗരത്തിലെ ഫാക്ടറിയില്‍ രാവിലെ 10:30 ഓടെ ആയിരുന്നു അപകടം ഉണ്ടായത്. അരിസെല്‍ എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്.

തീപിടിത്തത്തില്‍ 20 വിദേശ പൗരന്മാര്‍ ഉള്‍പ്പെടെ 22 പേരാണ് കൊല്ലപ്പെട്ടത്. മിക്ക മൃതദേഹങ്ങളും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. അതുകൊണ്ട് തന്നെ ഓരോ മൃതദേഹവും തിരിച്ചറിയാന്‍ കുറച്ച് സമയമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് അഗ്‌നിശമന വിഭാഗം അറിയിച്ചു. അഗ്‌നിശമന സേനാംഗങ്ങള്‍ ഇപ്പോഴും ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. അടുത്തുള്ള ഫാക്ടറികളിലേക്ക് തീ പടരുന്നത് തടയാന്‍ തണുപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.

Share this Article

Leave a Comment