ബ്രിട്ടന്റെ ചരിത്രത്തിലെ ആദ്യ മലയാളി എം പിയായി സോജന്‍ ജോസഫ് തെരഞ്ഞെടുക്കപ്പെട്ടു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ 139 വര്‍ഷത്തെ വിജയഗാഥക്ക് വിരാമമിട്ടാണ് ആഷ്‌ഫോര്‍ഡില്‍ നിന്നും ലേബര്‍ പാര്‍ട്ടിയുടെ ആദ്യ എം പിയായി സോജന്‍ ജോസഫ് തെരഞ്ഞെടുക്കപ്പെട്ടത്.
സിറ്റിംഗ് എം പി ഡാമിയന്‍ഗ്രീനിന്റെ 27 വര്‍ഷത്തെ കുത്തക സീറ്റാണ് സോജന്‍ ജോസഫ് എന്ന കോട്ടയംകാരന്‍ പിടിച്ചെടുത്തത്. കോട്ടയം കൈപ്പുഴ സ്വദേശിയാണ് സോജന്‍ ജോസഫ്. ആഷ്‌ഫെഡ് ബറോ കൗണ്‍സിലിലെ കൗണ്‍സിലറും എന്‍ എച്ച് എസില്‍ മെന്റല്‍ ഹെല്‍ത്ത് നഴ്‌സിങ് മേധാവിയുമാണ് സാജന്‍ ജോസഫ്. പതിറ്റാണ്ടുകളായി കണ്‍സര്‍വേറ്റീവിന്റെ കുത്തക മണ്ഡലമായ ആഷ്ഫോര്‍ഡില്‍ അട്ടിമറി പ്രതീക്ഷിച്ചാണ് ലേബര്‍ പാര്‍ട്ടി സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെ ജനകീയനായ സോജന്‍ ജോസഫിനെ സ്ഥാനാര്‍ഥിയാക്കിയിരുന്നത്. ശക്തമായ സര്‍ക്കാര്‍ വിരുദ്ധവികാരം നിലനിന്ന സാഹചര്യമായതിനാല്‍ സാജന്റെ പ്രതീക്ഷ പോലെ തന്നെ ജനങ്ങള്‍ വിധിയെഴുതി. എക്സിറ്റ് പോള്‍ ഫലങ്ങളെ ശരിവെയ്ക്കുന്ന വിധമാണ് ലേബര്‍ പാര്‍ട്ടിയുടെ മുന്നേറ്റം.