Newsperseconds.com

നൈജീരിയയില്‍ ഇരുനില സ്‌കൂള്‍ തകര്‍ന്ന് 20 ലധികം വിദ്യാര്‍ത്ഥികള്‍ മരിച്ചു; 100 ലേറെ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

Capture

നോര്‍ത്ത് സെന്‍ട്രല്‍ നൈജീരിയയില്‍ വെള്ളിയാഴ്ച രാവിലെ ക്ലാസുകള്‍ക്കിടെ ഇരുനില സ്‌കൂള്‍ തകര്‍ന്ന് 20 ലധികം വിദ്യാര്‍ത്ഥികള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രക്ഷാപ്രവര്‍ത്തകര്‍ നൂറിലധികം ആളുകള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായി അധികൃതര്‍ അറിയിച്ചു. 26 ഓളം വിദ്യാര്‍ത്ഥികളെ സമീപത്തെ വിവിധ ആശുപത്രിയില്‍ എത്തിച്ചു. സ്‌കൂള്‍ അധികൃതരുടെ കണക്കുകള്‍ പ്രകാരം 70 ലധികം വിദ്യാര്‍ത്ഥികളും അധ്യാപകരും ഉള്‍പ്പെടെയുള്ളവര്‍ സംഭവസ്ഥലത്ത് കുടുങ്ങിയിട്ടുണ്ട്. നാട്ടുകാരുടേയും വിവിധ സന്നദ്ധ സേനകളുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്.

അപകടത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നൂറിലേറെ കുട്ടികള്‍ കുടുങ്ങിക്കിടക്കുന്നതായി വിവരമുണ്ടായിരുന്നു. നിരവധി കുട്ടികളെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. കെട്ടിടത്തിന്റെ ബലക്ഷയം മൂലമാണ് അപകടമുണ്ടായതെന്നാണ് നിഗമനം. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ നൈജീരിയയില്‍ കെട്ടിടങ്ങള്‍ തകരുന്ന സംഭവങ്ങള്‍ വ്യാപകമാകുകയാണ്.

Share this Article

Leave a Comment