Newsperseconds.com

ഡൊണാള്‍ഡ് ട്രംപിന് നേരെ വീണ്ടും വധശ്രമം; പ്രതിയെന്ന് സംശയിക്കുന്ന 58കാരന് പോലീസ് കസ്റ്റഡിയില്‍

Untitled 1

ഫ്‌ളോറിഡ: ഫ്‌ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിലെ ഗോള്‍ഫ് ക്ലബ്ബില്‍ വെച്ച് ഡൊണാള്‍ഡ് ട്രംപിന് നേരെ വീണ്ടും വധശ്രമം. സംഭവത്തെ തുടര്‍ന്ന് പ്രതിയെന്ന് സംശയിക്കുന്ന റയാന്‍ വെസ്ലി റൗത്ത് എന്ന 58കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ പക്കലില്‍ നിന്ന് എകെ 47 തോക്കും കണ്ടെടുത്തിട്ടുണ്ട്. താന്‍ സുരക്ഷിതനാണെന്നും ആരോഗ്യവാനാണെന്നും ട്രംപ് പറഞ്ഞു.

തലനാരിഴക്കാണ് ആക്രമണത്തില്‍ നിന്ന് ട്രംപ് രക്ഷപ്പെട്ടതെന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നു. അക്രമിയായ റയാന്‍ റൗത്തില്‍ നിന്ന് എകെ 47 തോക്കിന് പുറമേ ഗോ പ്രോ ക്യാമറയും സ്‌കോപും കണ്ടെടുത്തിട്ടുണ്ട്. യുഎസിലെ രഹസ്യ സര്‍വീസിലെ ഉദ്യോഗസ്ഥരാണ് വെടിവയ്പ്പിന് ശേഷം റയാന്‍ റൗത്തിനെ പിടികൂടിയത്. ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ത്തപ്പോള്‍ കുറ്റിച്ചെടികള്‍ക്കിടയില്‍ മറഞ്ഞിരിക്കുകയായിരുന്ന റൗത്ത് കറുത്ത കാറില്‍ രക്ഷപ്പെട്ടു. എന്നാല്‍ കാറിനെ പിന്തുടര്‍ന്ന ഉദ്യോഗസ്ഥര്‍ സാക്ഷിമൊഴികളുടെ ഉള്‍പ്പെടെ സ

Share this Article

Leave a Comment