പാകിസ്ഥാനിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്ക് പിന്നാലെ പൗരന്മാർക്ക് പാസ്‌പോർട്ട് പ്രിന്റ് ചെയ്ത് നൽകാൻ കഴിയാതെ ഭരണകൂടം. ലാമിനേഷൻ പേപ്പറിന് ക്ഷാമം നേരിട്ടതിനെ തുടർന്നാണ് പുതിയ പാസ്‌പോർട്ടുകൾ പ്രിന്റ് ചെയ്യാൻ സാധിക്കത്തതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഫ്രാൻസിൽ നിന്നായിരുന്നു പാകിസ്ഥാൻ ലാമിനേഷൻ പേപ്പറുകൾ ഇറക്കുമതി ചെയ്ത് പ്രതിദിനം 3,000 മുതൽ 4,000 വരെ പാസ്പോർട്ടുകളായിരുന്നു മുമ്പ് പ്രിൻ്റ് ചെയ്തിരുന്നത്. എന്നാൽ, ഇപ്പോൾ 12 മുതൽ 13 വരെ പാസ്പോർട്ടുകൾ മാത്രമാണ് തയാറാക്കാൻ കഴിയുന്നത്. ലാമിനേഷൻ പേപ്പറുകളുടെ ലഭ്യതക്കുറവും സാമ്പത്തിക പ്രതിസന്ധിയുമാണ് ഇതിനു കാരണം.
അതേസമയം, പ്രതിസന്ധി എത്രയും വേഗം അവസാനിപ്പിക്കുമെന്നാണ് സർക്കാർ പറയുന്നത്. രാജ്യത്ത് വിദ്യാർത്ഥികളും തൊഴിലാളികളും വിദേശത്തേക്ക് പോകാൻ പാസ്പോർട്ടിന് അപേക്ഷ നൽകി കാത്തിരിക്കുകയാണ്.