Newsperseconds.com

മനുഷ്യരാശിക്കെതിരായ കൊടുംകുറ്റകൃത്യങ്ങള്‍; ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് അറസ്റ്റ് വാറണ്ട്

Untitled 1

ഹേഗ്: യുദ്ധക്കുറ്റങ്ങളും മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും ആരോപിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് അറസ്റ്റ് വാറണ്ട്. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. കൂടാതെ, മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ്, ഹമാസ് നേതാവ് മുഹമ്മദ് ദിയാബ് ഇബ്രാഹിം അല്‍ മസ്രി എന്നിവര്‍ക്കെതിരെയും അന്താരാഷ്ട്ര ക്രിമിനല്‍ കോടതി വ്യാഴാഴ്ച അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

ഭക്ഷണം, വെള്ളം, മരുന്ന്, വൈദ്യസഹായം, ഇന്ധനം, വൈദ്യുതി എന്നിവയുള്‍പ്പെടെ അവരുടെ നിലനില്‍പ്പിന് ഒഴിച്ചുകൂടാനാവാത്ത വസ്തുക്കള്‍ തടഞ്ഞതിലൂടെ അവിടത്തെ ജനജീവിതം ദുരിതപൂര്‍ണമാക്കുകയും കുട്ടികള്‍ ഉള്‍പ്പെടെയുള്ള മരണങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു. ഗസ്സയിലെ ജനങ്ങള്‍ക്ക് എതിരായ കുറ്റകൃത്യങ്ങള്‍ ഇരുവരും നടത്തിയെന്നാണ് കോടതി വിലയിരുത്തല്‍. ജഡ്ജ് പാനല്‍ വാറണ്ട് പുറപ്പെടുവിക്കുന്നതിനുള്ള ഏകകണ്ഠമായ തീരുമാനത്തില്‍ എഴുതി. വ്യാഴാഴ്ചയാണ് ഹേഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ക്രിമിനല്‍ കോടതി ഇത് സംബന്ധിച്ചുള്ള ഉത്തരവ് ഇറക്കിയത്.

Share this Article

Leave a Comment