Newsperseconds.com

ബ്രസീലില്‍ ചെറുവിമാനം നിയന്ത്രണം വിട്ട് തകര്‍ന്നുവീണു; പത്ത് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

Untitled 1

ബ്രസീല്‍: ബ്രസീലില്‍ ചെറിയ വിമാനം നിയന്ത്രണം വിട്ട് തകര്‍ന്നുവീണ് അപകടം. വിമാനത്തിലുണ്ടായിരുന്ന 10 യാത്രക്കാര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വിമാനം ഒരു വീടിന്റെ ചിമ്മിനിയിലും പിന്നീട് ഒരു കെട്ടിടത്തിന്റെ രണ്ടാം നിലയിലും ഇടിച്ച ശേഷം ഗ്രാമഡോയില്‍ വീഴുകയായിരുന്നു. രണ്ട് പേരുടെ നില ഗുരുതരമാണ്.

വിമാനം തകര്‍ന്നുവീണ ശേഷം ഉണ്ടായ തീപിടിത്തത്തിലും മറ്റും പരിക്കേറ്റ നിരവധി പേരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതില്‍ത്തന്നെ രണ്ട് പേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Share this Article

Leave a Comment