Newsperseconds.com

പ്രശസ്ത യോഗര്‍ട്ട് ബ്രാന്‍ഡായ എപ്പിഗാമിയയുടെ സിഇഒ രോഹന്‍ മിര്‍ച്ചന്ദാനി അന്തരിച്ചു

Untitled 1

മുംബൈ: പ്രശസ്ത യോഗര്‍ട്ട് ബ്രാന്‍ഡായ എപ്പിഗാമിയയുടെ സിഇഒ രോഹന്‍ മിര്‍ച്ചന്ദാനി അന്തരിച്ചു. 42 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.

ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും സ്ഥാപക അംഗവുമായ അങ്കുര്‍ ഗോയലിന്റെ നേതൃത്വത്തിലുള്ള എപ്പിഗാമിയയുടെ മുതിര്‍ന്ന നേതൃത്വം, സഹസ്ഥാപകനും ഡയറക്ടറുമായ ഉദയ് താക്കറിനൊപ്പം കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം തുടരും.

ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി സ്റ്റെര്‍ണില്‍ നിന്നും ദി വാര്‍ട്ടണ്‍ സ്‌കൂളില്‍ നിന്നും ബിരുദം കരസ്ഥമാക്കിയാളാണ് രോഹന്‍ മിര്‍ച്ചന്ദാനി. 2013-ല്‍ ഡ്രംസ് ഫുഡ് ഇന്റര്‍നാഷണല്‍ സ്ഥാപിച്ചു. പ്രാരംഭത്തില്‍ ഹോക്കി പോക്കി ഐസ്‌ക്രീം നിര്‍മിച്ച കൊണ്ടിരുന്ന കമ്പനി രോഹന്റെ നേതൃത്വത്തില്‍ കമ്പനി എപ്പിഗാമിയയിലേക്ക് മാറുകയായിരുന്നു. ഇപ്പോള്‍ 30-ലധികം 20,000 റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ എപ്പിഗാമിയ ലഭ്യമാണ്.

Share this Article

Leave a Comment