Newsperseconds.com

സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്റെ മുന്‍ ചെയര്‍മാന്‍ ഒസാമു സുസുക്കി അന്തരിച്ചു

Suzuki

ടോക്കിയോ: സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്റെ മുന്‍ ചെയര്‍മാന്‍ ഒസാമു സുസുക്കി അന്തരിച്ചു. അദ്ദേഹത്തിന് 94 വയസ്സായിരുന്നു. ലിംഫോമ ബാധിച്ചാണ് മരണം. 1958 ല്‍ സുസുകി മോട്ടോര്‍ കോര്‍പറേഷനില്‍ ഒസാമു ഔദ്യോഗികമായി പ്രവേശിച്ചു. ജൂനിയര്‍ മാനേജ്മെന്റ് തസ്തികയില്‍ തുടങ്ങി കമ്പനിയിലെ വിവിധ തസ്തികകളിലെ അനുഭവ സമ്പത്തുമായി 1963 ലാണ് അദ്ദേഹം ഡയറക്ടര്‍ സ്ഥാനത്തെത്തിയത്. അതിന്റെ ആഗോള വിപുലീകരണത്തിന് നേതൃത്വം നല്‍കി.

നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളാണ് കമ്പനി. വടക്കേ അമേരിക്കയിലും യൂറോപ്പിലും വാഹനങ്ങള്‍ വില്‍ക്കുന്നതിനായി ജനറല്‍ മോട്ടോഴ്സ് കമ്പനിയുമായും ഫോക്സ്വാഗണ്‍ എജിയുമായും ഒസാമു സുസുക്കി പങ്കാളിത്തവും 2019-ല്‍ ടൊയോട്ടയുമായി ഒരു മൂലധന സഖ്യവും രൂപീകരിച്ചതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് പറയുന്നു.

2015 ജൂണില്‍ തന്റെ മകന്‍ തോഷിഹിറോ സുസുക്കിക്ക് കമ്പനിയുടെ പ്രസിഡന്റ് സ്ഥാനം കൈമാറിയെങ്കിലും, ഒരു ആഗോള വാഹന നിര്‍മ്മാതാവിന്റെ ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച തലവന്‍ കൂടിയായിരുന്നു അദ്ദേഹം.

Share this Article

Leave a Comment