Newsperseconds.com

അമേരിക്കയില്‍ പുതുവത്സരാഘോഷത്തിനിടെ കാല്‍നടയാത്രക്കാരുടെ ഇടയിലേക്ക് ട്രക്ക് ഓടിച്ചു കയറ്റി; 10 പേര്‍ കൊല്ലപ്പെട്ടു; 35 പേര്‍ക്ക് പരിക്ക്

J

അമേരിക്കയില്‍ കാല്‍നടയാത്രക്കാരുടെ ഇടയിലേക്ക് ട്രക്ക് ഓടിച്ചു കയറ്റി. സംഭവത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. 35 പേര്‍ക്ക് പരുക്കേറ്റു. ന്യൂ ഓര്‍ലിയന്‍സിലാണ് അപകടം. ട്രക്ക് ഡ്രൈവര്‍ മനപ്പൂര്‍വ്വം വണ്ടി ഇടിച്ചു കയറ്റുകയായിരുന്നു. അപകടത്തില്‍പ്പെട്ടവരെ പ്രദേശത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) കേസ് ഏറ്റെടുത്തിട്ടുണ്ടെന്നും അന്വേഷണം തുടങ്ങിയെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

ന്യൂ ഇയര്‍ ഈവ് പാര്‍ട്ടികളുടെ ഏറ്റവും വലിയ ലക്ഷ്യസ്ഥാനങ്ങളിലൊന്നായി ലോകമെമ്പാടും അറിയപ്പെടുന്ന ബര്‍ബണ്‍ സ്ട്രീറ്റിന് സമീപമാണ് അപകടം നടന്നത്. പുലര്‍ച്ചെ 3.15 നാണ് ആക്രമണം നടന്നത്. ട്രക്ക് ഡ്രൈവര്‍ ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ത്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇയാള്‍ കൊല്ലപ്പെട്ടുവെന്നാണ് സൂചന. പുതുവത്സരം ആഘോഷിക്കുകയായിരുന്ന ജനങ്ങള്‍ക്ക് നേരെയായിരുന്നു ആക്രമണം.

Share this Article

Leave a Comment