Newsperseconds.com

ഹമാസിന് ഗാസയുടെ നിയന്ത്രണം നഷ്ടപ്പെട്ടു; ഇസ്രായേല്‍ പ്രതിരോധ മന്ത്രി

Capture

ടെല്‍ അവീവ്: ഗാസ മുനമ്പിന്റെ നിയന്ത്രണം ഹമാസിന് നഷ്ടപ്പെട്ടതായി ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് തിങ്കളാഴ്ച പറഞ്ഞു. ഹമാസിന് ഗാസയുടെ നിയന്ത്രണം നഷ്ടപ്പെട്ടു. തെക്കോട്ട് ഭീകരര്‍ പലായനം ചെയ്യുന്നു. നിരവധി ഉന്നത ഹമാസ് നേതാക്കളെ കൊലപ്പെടുത്തിയതായും വീഡിയോയില്‍ ഗാലന്റ് കൂട്ടിച്ചേര്‍ത്തു.

ഇസ്രയേല്‍ സൈന്യം ഗാസയിലെ ഹമാസ് ഭരണകേന്ദ്രം പിടിച്ചെടുത്തിട്ടുണ്ട്. ഗാസയുടെ നിയന്ത്രണം അവര്‍ക്ക് നഷ്ടപ്പെട്ടുകഴിഞ്ഞു. വടക്കന്‍ ഗാസ വിട്ട് ഹമാസ് തെക്കോട്ട് പാലായനം ചെയ്യുകയാണ്. അവരുടെ ഭരണ കേന്ദ്രങ്ങള്‍ ജനം കയ്യേറി കൊള്ളയടിക്കുകയാണ്. ഹമാസ് മുന്‍ ഇന്റലിജന്‍സ് തലവന്‍ മുഹമ്മദ് ഖാമിസിനെ ഞങ്ങള്‍ വധിച്ചു.

മിസൈല്‍ ആക്രമണ സംവിധാനത്തിന്റെ തലപ്പത്ത് പ്രവര്‍ത്തിച്ച ഹമാസിന്റെ യാഖൂബ് അസറും കൊല്ലപ്പെട്ടുകഴിഞ്ഞുവെന്നും പ്രധാന ഇസ്രയേല്‍ ടെലിവിഷന്‍ ചാനലുകളില്‍ പുറത്തുവന്ന വീഡോയയില്‍ യോവ് പറയുന്നു. അതേസമയം ഇതിന്റെ തെളിവുകളൊന്നും അദ്ദേഹം പുറത്തുവിട്ടിട്ടില്ല.

 

Share this Article

Leave a Comment